പാർലമെന്റ് തിരഞ്ഞെടുപ്പിന് മാലെദ്വീപ് ഇന്ന് പോളിങ് ബൂത്തിലേക്ക്. പ്രസിഡന്റ് മൊഹമ്മദ് മുയിസുവിന്റെ ഇന്ത്യാവിരുദ്ധ-ചൈനീസ് അനുകൂല നിലപാടുകളുടെ ഫലനിർണയവേള കൂടിയാകും ഇന്നത്തെ തിരഞ്ഞെടുപ്പ്. കാലങ്ങളായി ഇന്ത്യയോടു ചേർന്നു നില്ക്കുന്ന വിദേശനയമായിരുന്നു മാലദ്വീപ് തുടർന്നിരുന്നത്. എന്നാല്‍ മുയിസു അധികാരത്തിലെത്തിയതിന് പിന്നാലെ ഇന്ത്യാവിരുദ്ധവും ചൈനീസ് അനുകൂലവുമായ നയങ്ങള്‍ സ്വീകരിക്കുകയായിരുന്നു. ഇന്ത്യൻ മഹാസമുദ്രത്തില്‍ സ്ഥിതി ചെയ്യുന്ന 1192 ദ്വീപുകളുടെ ശൃംഘലയാണ് മാലദ്വീപ്. […]