ചെങ്കടലില്‍ ഹൂതി ആക്രമണത്തില്‍ മരിച്ച ചരക്കുകപ്പല്‍ ജീവനക്കാരുടെ എണ്ണം മൂന്നായി. നാലുപേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്. മരിച്ചവരെയും പരിക്കേറ്റവരെയും കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കപ്പലില്‍ ഇരുപത് ജീവനക്കാണ് ഉണ്ടായിരുന്നതെന്നും ഇതില്‍ ഒരാള്‍ ഇന്ത്യക്കാരനാണെന്നുമാണ് റിപ്പോർട്ട്. എന്നാല്‍ ഇക്കാര്യത്തിലും സ്ഥിരീകരണം ലഭിച്ചിട്ടില്ല. ഇന്നലെയാണ് ഗ്രീസിന്റെ ഉടമസ്ഥതയിലുള്ള ‘ട്രൂ കോണ്‍ഫിഡൻസ്’ എന്ന കപ്പല്‍ ആക്രമിക്കപ്പെടുന്നത്.കരീബിയൻ രാജ്യമായ […]







