ഫോര്‍ട്ട് കൊച്ചി സൗദി കടപ്പുറത്ത് കടലില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
ഫോര്‍ട്ട് കൊച്ചി കടപ്പുറത്ത് കുളിക്കുന്നതിനിടെ കടലില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പള്ളുരുത്തി കച്ചേരിപ്പടി നവാസിന്റെ മകന് നായിഫ് (18)ന്റെ മൃതദേഹമാണ് കണ്ടെടുത്തത്. രാവിലെ 7.30ഓടെയാണ് അപകടമുണ്ടായത്. എട്ടു സുഹൃത്തുക്കളുമായാണ് നായിഫ് കുളിക്കാനെത്തിയത്. ശക്തമായ തിരമാലയില്‍ ഇവര്‍ അകപ്പെടുകയും നായിഫിനെ കാണാതാകുകയായിരുന്നു. എട്ടുപേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. ഇതിനു ശേഷമാണ് ഒരാളെ കാണാതായതായി വ്യക്തമായത്. തുടര്‍ന്ന് മത്സ്യത്തൊഴിലാളികളും […]