രാഹുല് മാങ്കൂട്ടത്തില് എംഎല്എക്കെതിരെ പരാതി നല്കിയ യുവതിയെ സൈബറിടത്തില് അധിക്ഷേപിച്ചെന്ന കേസില് മുന്കൂര് ജാമ്യം തേടിയിരിക്കുകയാണ് കോണ്ഗ്രസ് നേതാവ് സന്ദീപ് വാര്യര്. തിരുവനന്തപുരം സെഷന്സ് കോടതിയിലാണ് ഹര്ജി നല്കിയത്. യുവതിയുടെ ഐഡന്റിറ്റി താന് ബോധപൂര്വം പരസ്യപ്പെടുത്തിയിട്ടില്ലെന്നാണ് സന്ദീപ് വാര്യരുടെ വാദം. യുവതി നല്കിയ സൈബര് അധിക്ഷേപ പരാതിയെ തുടര്ന്നെടുത്ത കേസില് സന്ദീപ് വാര്യര് നാലാം പ്രതിയാണ്. […]







