ലുലു ഗ്രൂപ്പില്‍ ജോലികൾ വാഗ്ദാനം ചെയ്ത് തട്ടിപ്പ്. ലുലു ഗ്രൂപ്പ് എംഡി യൂസഫലിയുടെ ചിത്രങ്ങൾ അടക്കം ദുരുപയോഗം ചെയ്തായിരുന്നു തട്ടിപ്പ് നടത്തിയത്. ലുലു ഗ്രൂപ്പിന്റെ പരാതിയില്‍ കൊച്ചി സിറ്റി സൈബര്‍ പൊലീസ് കേസെടുത്തു. വാട്സാപ്പിന്റെ മുഖചിത്രമായി യൂസഫലിയുടെ ചിത്രം വെച്ചുകൊണ്ട് ഏകദേശം രണ്ട് മാസത്തോളം ഈ തട്ടിപ്പ് നടത്തിയിരുന്നതായി കണ്ടെത്തി. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചായിരുന്നു കബളിപ്പിക്കല്‍.