കേന്ദ്രമന്ത്രി നിർമലാ സീതാരാമനെതിരെ സിപിഎം നേതാവ് എ.കെ. ബാലൻ. നിർമലാ സീതാരാമൻ്റെ മനസിൽ തൊഴിലാളി വിരുദ്ധ വിഷമാണ്. മുഴുവൻ തൊഴിലാളികളെയും അപമാനിക്കുന്ന പരാമർശമാണ് മന്ത്രിയുടേതെന്നും ബാലൻ പറഞ്ഞു. കേന്ദ്ര ധനമന്ത്രിയുടെ നോക്കുകൂലി പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു എ.കെ. ബാലൻ. നോക്കുകൂലി എവിടെയും ഇല്ലെന്നും, ഒറ്റപ്പെട്ട സംഭവങ്ങൾ എല്ലായിടത്തും ഉണ്ടാവാം എന്നും അതിനെ സാമാന്യവൽക്കരിക്കുന്നത് തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി. […]







