പണം പിൻവലിക്കാൻ നിബന്ധനകൾ കടുപ്പിച്ച് കരുന്നുർ സഹകരണ ബാങ്ക്- നാലു മാസത്തിൽ പിൻവലിക്കാവുന്നത് പരമാവധി 10000 രൂപ
ലക്ഷങ്ങള് നിക്ഷേപമുള്ള ഒരാള്ക്കുപോലും കരുവന്നൂര് ബാങ്കില്നിന്ന് നാല് മാസത്തിൽ ആകെ പിന്വലിക്കാനാവുക പതിനായിരം രൂപമാത്രം. കരുവന്നൂര് ബാങ്കില്നിന്ന് നിക്ഷേപകന് തിരിച്ചെടുക്കാന് സാധിക്കുന്ന തുകയ്ക്കുമേലുള്ള നിബന്ധനകള് കടുക്കുന്നു. ബാങ്കില് പണത്തിന്റെ ലഭ്യതയ്ക്ക് അനുസരിച്ച് മാത്രം ആവശ്യക്കാരന് പണം നല്കുക എന്നതാണ് ഇപ്പോഴത്തെ രീതി. തുടക്കത്തില് ഒരാഴ്ചത്തെ ഇടവേളയില് പണം പിന്വലിക്കാമായിരുന്ന സ്ഥിതിയില്നിന്നാണ് നാലുമാസമെന്ന ഇടവേളയിലേക്ക് മാറിയത്. നാലുമാസത്തിലൊരിക്കല് […]







