സംസ്ഥാനത്ത് വില്പനയ്ക്ക് വെച്ച ലെയ്സ് പാക്കറ്റിന് തൂക്കക്കുറവ് കണ്ടെത്തിയതിനെ തുടര്ന്ന് കമ്പനിക്ക് പിഴയിട്ട് ലീഗല് മെട്രോളജി വകുപ്പ്. തൃശൂര് ലീഗല് മെട്രോളജി ഫ്ളയിങ് സ്ക്വാഡ് ഡെപ്യൂട്ടി കണ്ട്രോളറാണ് ലെയ്സിന്റെ ഇന്ത്യയിലെ ഉടമകളായ പെപ്സികോ ഇന്ത്യ ഹോള്ഡിങ്സ് ലിമിറ്റഡിന് പിഴ ചുമത്തിയത്. പാക്കറ്റില് പ്രിന്റ് ചെയ്തിരിക്കുന്ന തൂക്കം ഇല്ലാത്തതിനാലാണ് പിഴ. 85,000 രൂപയാണ് പിഴയായി നല്കണമെന്നാണ് നിര്ദേശം. […]