സിനിമ സെറ്റുകളിലെ ഷാഡോ പോലീസ് തുടരുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍
സിനിമ സെറ്റുകളില്‍ നിലവിലുള്ള പരിശോധന തുടരുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ കെ. സേതുരാമന്. തൊഴില്‍ തടസ്സപ്പെടാതിരിക്കാനാണ് ഷാഡോ പോലീസിനെ നിയോഗിച്ചതെന്ന് കമ്മീഷണര്‍ പറഞ്ഞു. ബി. ഉണ്ണികൃഷ്ണന് ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടെങ്കില്‍ അദ്ദേഹം പറഞ്ഞാല്‍ അത് പരിശോധിക്കുമെന്നും കമ്മീഷണര്‍ വ്യക്തമാക്കി. സിനിമ സെറ്റില്‍ ഷാഡോ പോലീസിനെ ഏര്‍പ്പെടുത്താനുള്ള നടപടിക്കെതിരെ ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന് രംഗത്തെത്തിയിരുന്നു. […]







