ജെഎന്‍യുവില്‍ ദി കേരള സ്റ്റോറി പ്രദര്‍ശിപ്പിച്ച് എബിവിപി; പ്രതിഷേധവുമായി എസ്എഫ്ഐ
ജെഎന്‍യു ക്യാമ്പസില്‍ ദി കേരള സ്റ്റോറിയുടെ പ്രത്യേക പ്രദര്‍ശനം സംഘടിപ്പിച്ച് എബിവിപി. ചൊവ്വാഴ്ച വൈകിട്ട് നാലു മണിയോടെയാണ് കണ്വന്ഷന് സെന്ററില്‍വച്ച് പ്രീമിയര്‍ ഷോ നടത്തിയത്. സിനിമ കാണാന്‍ നിരവധി വിദ്യാര്‍ത്ഥികള്‍ എത്തിയിരുന്നു. പ്രദര്‍ശനത്തിനെതിരെ എസ്എഫ്ഐ പ്രതിഷേധിച്ചു. മേയ് അഞ്ചിന് സിനിമ റിലീസ് ആകാനിരിക്കെയാണ് ജെഎന്‍യുവില്‍ പ്രത്യേക പ്രദര്‍ശനം നടത്തിയത്. സംഘപരിവാര്‍ നുണ ഫാക്ടറിയുടെ ഉല്പന്നമാണ് സിനിമയെന്ന് […]







