സജി ചെറിയാന് വീണ്ടും മന്ത്രിസഭയിലേക്ക് തിരിച്ചെത്തുന്നു. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് ഇതു സംബന്ധിച്ച് തീരുമാനമായത്. ഭരണഘടനയുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശത്തിലായിരുന്നു സജി ചെറിയാന് മന്ത്രി സ്ഥാനം നഷ്ടമായത്. ഈ കേസില്‍ കോടതി ക്ലീന്‍ചിറ്റ് നല്കിയ സാഹചര്യത്തിലാണ് മടങ്ങിവരവിന് അവസരമൊരുങ്ങുന്നത്. അടുത്ത നിയമസഭാ സമ്മേളനത്തിനു മുന്‍പായി സത്യപ്രതിജ്ഞ ഉണ്ടാകുമെന്നാണ് സൂചന. കൈകാര്യം ചെയ്തിരുന്ന പഴയ വകുപ്പുകള്‍ തന്നെ […]







