മാധ്യമപ്രവര്‍ത്തകയുടെ പരാതിയില്‍ നടന് ശ്രീനാഥ് ഭാസിയെ പോലീസ് ചോദ്യം ചെയ്യും. അഭിമുഖത്തിനിടെ അസഭ്യം പറയുകയും അപമര്യാദയായി പെരുമാറുകയും ചെയ്തുവെന്നാണ് കേസ്. സ്ത്രീത്വത്തെ അപമാനിച്ചെന്ന കുറ്റമാണ് ശ്രീനാഥ് ഭാസിക്കെതിരെ ചുമത്തിയിരിക്കുന്നത്. പരസ്യമായി അപമാനിച്ചെന്ന മാധ്യമപ്രവര്‍ത്തകയുടെ പരാതിയിലാണ് മരട് പോലീസ് കേസെടുത്തിരിക്കുന്നത്. അഭിമുഖത്തിനിടെ തന്നെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തെന്ന് പരാതിയില്‍ പറയുന്നു. ചട്ടമ്പി സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് […]







