ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ലക്ഷ്യമിട്ടുള്ള പ്രണയക്കെണി യാഥാര്‍ത്ഥ്യം; പറയുന്നത് വസ്തുതകളുടെ അടിസ്ഥാനത്തിലെന്ന് തലശ്ശേരി ആര്‍ച്ച് ബിഷപ്പ്
ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ലക്ഷ്യമിട്ടു കൊണ്ടുള്ള പ്രണയക്കെണി യാഥാര്‍ത്ഥ്യമാണെന്ന് തലശ്ശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. കഴിഞ്ഞ ഞായറാഴ്ച പ്രണയക്കെണിയെക്കുറിച്ച് സഭയുടെ കീഴിലുള്ള പള്ളികളില്‍ ഇടയലേഖനം വായിച്ചിരുന്നു. മാതൃഭൂമി ന്യൂസിനോടാണ് പാംപ്ലാനി ഇക്കാര്യം ആവര്‍ത്തിച്ചത്. ഇക്കാര്യം സഭ പറയുന്നത് വസ്തുതകളുടെ അടിസ്ഥാനത്തിലാണ്. പരാമര്‍ശം മതസ്പര്‍ദ്ധയുടെ വിഷയമായി കാണേണ്ടതില്ല. വഴിതെറ്റുന്ന മക്കളെക്കുറിച്ചുള്ള മാതാപിതാക്കളുടെ സങ്കടമാണ് പരാമര്‍ശിച്ചതെന്നും […]







