രാത്രി വീട് മാറി കയറി വനംവകുപ്പ് ഉദ്യോഗസ്ഥരുടെ മിന്നല്‍ പരിശോധന; പരാതി നല്കി കുടുംബം
അർധരാത്രി വീട് മാറി കയറി വനംവകുപ്പിന്റെ മിന്നല്‍ പരിശോധന. സംഭവത്തില്‍ കുടുംബം വടക്കേക്കര പൊലീസില്‍ പരാതി നല്കി. ചൊവ്വാഴ്ച രാത്രി 12.15-ഓടെയാണ് അമ്മയും രണ്ട് കുട്ടികളും താമസിക്കുന്ന വീട്ടിലെത്തി വനംവകുപ്പ് പരിശോധന നടത്തിയത്. ഇതേ വീട്ടില്‍ ആറ് മാസം മുൻപും വനം വകുപ്പ് ഉദ്യോഗസ്ഥരെന്ന് പറഞ്ഞ് പുലർച്ചെ മൂന്ന് മണിക്ക് വീടു വളഞ്ഞ് പരിശോധന നടത്തിയിട്ടുണ്ടെന്നും […]