മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം ശക്തമായതോടെ വിഴിഞ്ഞം തുറമുഖം നിര്‍മാണം നിര്‍ത്തിവെച്ചു. ഇന്നത്തേക്ക് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെക്കുകയാണെന്ന് അദാനി പോര്‍ട്സ് അധികൃതര്‍ അറിയിച്ചു. മത്സ്യത്തൊഴിലാളികള്‍ ഉപരോധിച്ചതിനാല്‍ നിര്‍മാണ സാമഗ്രികള്‍ തുറമുഖത്തേക്ക് കൊണ്ടുവരാന്‍ സാധിച്ചിരുന്നില്ല. ഇതേത്തുടര്‍ന്നാണ് നിര്‍മാണം നിര്‍ത്തിയത്. തുറമുഖ നിര്‍മാണം തീരശോഷണത്തിന് കാരണമാകുകയാണെന്ന് ചൂണ്ടിക്കാട്ടി ലത്തീന്‍ കത്തോലിക്കാ സഭയുടെ നേതൃത്വത്തിലാണ് മത്സ്യത്തൊഴിലാളികള്‍ സമരം നടത്തിയത്. തുറമുഖത്തിന്റെ പ്രധാന […]







