എറണാകുളം ജില്ലയിൽ വൈകി അവധി പ്രഖ്യാപിച്ചതിന് പിന്നാലെ പുതിയ വിജ്ഞാപനവുമായി എറണാകുളം ജില്ലാ കളക്ടർ രേണു രാജ്. ഇതിനകം പ്രവർത്തനം ആരംഭിച്ച സ്കൂളുകൾ അടയ്ക്കേണ്ടതില്ല. സ്കൂളുകളിൽ എത്തിയ വിദ്യാർത്ഥികളെ തിരിച്ചയക്കേണ്ടതില്ലെന്നും രേണു രാജ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. ഭൂരിഭാഗം സ്കൂളുകളിലും വിദ്യാർത്ഥികൾ എത്തിയതിന് പിന്നാലെ അവധി പ്രഖ്യാപിച്ചതിനെതിരെ കളക്ടറുടെ പേജിൽ വലിയ വിമർശനമാണ് ഉയർന്നത്. ഇതിന് […]







