ബോളിവുഡ് നടൻ മിതിലേഷ് ചതുര്‍വേദി (67) അന്തരിച്ചു. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യമെന്ന് കുടുംബം അറിയിച്ചു. മുംബൈ വെർസോവയിലെ ശ്മശാനത്തിൽ വച്ച് വൈകുന്നേരമായിരിക്കും സംസ്കാരം നടക്കുക. മിതിലേഷിനെ പത്ത് ദിവസം മുന്‍പ് ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ശ്വസന സംബന്ധമായ അസുഖങ്ങളുമായി ചികിത്സയിൽ കഴിയുകയായിരുന്നു. പുലർച്ചെ നാല് മണിയോടെ ഉണ്ടായ ഹൃദയാഘാതത്തെ […]







