പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസിൽ മിമിക്രി കലാകാരന് അറസ്റ്റില്‍. കോഴിക്കോട് പേരാമ്പ്ര ചേനോളിയില്‍ ചെക്കിയോട്ട് താഴ ഷൈജു (41) ആണ് അറസ്റ്റിലായത്. കൊയിലാണ്ടിയിലെ ബന്ധുവീട്ടില്‍ താമസിക്കുമ്പോഴാണ് ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്. പീഡനത്തിനിരയായതിന് ശേഷം കുട്ടി ക്ലാസിൽ ശ്രദ്ധിക്കാതിരിക്കുകയും പഠനത്തില്‍ താല്പര്യമില്ലായ്മ പ്രകടിപ്പിക്കുകയും ചെയ്കതിനെ തുടര്‍ന്ന് അധ്യാപിക വിശദമായി സംസാരിക്കുകയാരുന്നു. അധ്യാപികയോടാണ് കുട്ടി പീഡനവിവരം പറഞ്ഞത്. […]







