അമര്‍നാഥ് മേഘവിസ്ഫോടനം; മരിച്ചവര്‍ 15 ആയി, 40ഓളം പേരെ കാണാനില്ല
ജമ്മു കശ്മീരിലെ അമര്‍നാഥ് ഗുഹാക്ഷേത്രത്തിനു സമീപമുണ്ടായ മേഘവിസ്ഫോടനത്തിലും തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയത്തിലും മരിച്ചവരുടെ എണ്ണം 15 ആയി. 40ഓളം പേരെ കാണാതായിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുമ്പോഴും മരണസംഖ്യ ഉയര്‍ന്നേക്കുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. ഇന്നലെ വൈകിട്ട് 5.30തോടെയാണ് പ്രദേശത്ത് മേഖവിസ്ഫോടനം റിപ്പോര്‍ട്ട് ചെയ്തത്. തീര്‍ത്ഥാടകര്‍ക്കായി ഒരുക്കിയിരുന്ന താത്കാലിക ടെന്റുകളും ഭക്ഷണശാലകളും പ്രളയത്തില്‍ തകര്‍ന്നത് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടി. 25 […]







