സ്വപ്ന സുരേഷിന് സുരക്ഷ നൽകാനാകില്ലെന്ന് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയിൽ. സുരക്ഷ ആവശ്യപ്പെട്ടുള്ള സ്വപ്നയുടെ ഹരജിയിൽ നൽകിയ മറുപടി സത്യവാങ്മൂലത്തിലാണ് ഇ. ഡി ഇക്കാര്യം വ്യക്തമാക്കിയത്. സുരക്ഷയാവശ്യമുള്ളപ്പോൾ ഇ. ഡി സംസ്ഥാന പൊലീസിനെയാണ് സമീപിക്കാറുള്ളത്. കേന്ദ്ര സർക്കാർ ഈ കേസിൽ കക്ഷിയല്ല. അതു കൊണ്ട് സ്വപ്നക്ക് കേന്ദ്രസേനകളുടെ സുരക്ഷ നൽകാനാകില്ലെന്നും ഇഡി പറഞ്ഞു. മന്ത്രിയും കുടുംബവുമുൾപ്പടെയുള്ളവർക്കെതിരെ ഗൂഢാലോചന […]







