ബിഹാര് ഗവര്ണറായി സ്ഥലം മാറി പോകുന്ന ഗവര്ണര് ആരിഫ് മുഹമ്മദ് ഖാന് ഇന്ന് സംസ്ഥാനം വിടും. ഉച്ചയ്ക്ക് 12 മണിക്ക് വിമാനമാര്ഗം കൊച്ചിയിലേക്കും അവിടെ നിന്ന് ഡല്ഹിയിലേക്കും പോകും. സംസ്ഥാന സര്ക്കാരിന്റെ ഔദ്യോഗിക യാത്രയയപ്പില്ലാതെയാണ് ഗവര്ണര് കേരളത്തില് നിന്നും പോകുന്നത്. മുന് പ്രധാനമന്ത്രി മന്മോഹന് സിങിന്റെ മരണത്തെ തുടര്ന്ന് രാജ്ഭവനില് നിന്നുള്ള യാത്രയയപ്പ് പരിപാടിയും റദ്ദാക്കിയിരുന്നു. […]