പ്രശസ്ത കവിയും എഴുത്തുകാരനും നിരൂപകനുമായ എന്‍കെ ദേശം അന്തരിച്ചു. 88 വയസായിരുന്നു. കൊടുങ്ങല്ലൂരിലെ മകളുടെ വീട്ടില്‍ ഞായര്‍ രാത്രി 10.30നായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് മൂന്നു മണിക്ക് അങ്കമാലി കോതകുളങ്ങരയിലെ വീട്ടില്‍ നടക്കും.ദേശം കൊങ്ങിണിപ്പറമ്ബില് പരേതരായ നാരായണ പിള്ളയുടെയും അമ്മുക്കുട്ടിയമ്മയുടെയും മകനാണ് എന്‍കെ ദേശം എന്ന എന്‍ കുട്ടിക്കൃഷ്ണ പിള്ള. എല്‍ഐസി ജീവനക്കാരനായിരുന്നു. ഭാര്യ: ലീലാവതിയമ്മ. […]