മദ്യനയക്കേസില്‍ കസ്റ്റഡിയിലുള്ള അരവിന്ദ് കെജ്രിവാളിന്റെ ഫോണ്‍ പരിശോധിക്കാൻ ആപ്പിളിനെ സമീപിച്ച് ഇഡി. ഫോണിന്റെ പാസ്വേർഡ് നല്കാൻ കെജ്രിവാള് തയ്യാറാകുന്നില്ലെന്നും അതുകൊണ്ടാണ് ആപ്പിളിനെ സമീപിച്ചതെന്നും ഇഡി വൃത്തങ്ങള്‍ അറിയിച്ചു. മുഖ്യമന്ത്രിയുടെ ഫോണ്‍ പരിശോധിക്കുന്നത് ആം ആദ്മിയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ അറിയുന്നതിന് വേണ്ടിയും ഇൻഡി മുന്നണിയെ കുറിച്ചുള്ള വിശദാംശങ്ങള്‍ അറിയുന്നതിന് വേണ്ടിയാണെന്നുമാണ് എഎപിയുടെ ആരോപണം. മുഖ്യമന്ത്രിയുടെ പേഴ്സണല്‍ കമ്ബ്യൂട്ടറുകളില്‍ […]







