ലക്നൗ: ബലാത്സംഗം ചെയ്തെന്ന പരാതി നൽകാൻ സ്റ്റേഷനിലെത്തിയ കുടുംബത്തോട് പ്രതിയെ വിവാഹം ചെയ്യാൻ പൊലീസ് നിർബന്ധിച്ചതായി ആരോപണം. 19-കാരിയായ പെൺകുട്ടിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ സാജിദ് അലി (35) ഇന്നലെ അറസ്റ്റിലായി. ഉത്തർപ്രദേശിലാണ് കേസിനാസ്പദമായ സംഭവം. പരാതി നൽകാൻ സ്റ്റേഷനിൽ എത്തിയ കുടുംബത്തോട് പെൺകുട്ടിയെ പ്രതിയ്ക്ക് വിവാഹം ചെയ്ത് നൽകാൻ പൊലീസ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടതായാണ് ആരോപണം. […]