ജമ്മു-കശ്മീരിലെ രജൗരിയില്‍ 17 പേരുടെ ജീവനെടുത്തത് ഓർഗാനോ ഫോസ്ഫറസ് വിഭാഗത്തില്‍പ്പെടുന്ന വിഷമാണെന്ന് തിരിച്ചറിഞ്ഞു.ഞായറാഴ്ച ഫുഡ് സേഫ്റ്റി സ്റ്റാന്റേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയാണ് ഇക്കാര്യം ജമ്മു ആരോഗ്യ മന്ത്രാലയത്തെ അറിയിച്ചത്. വിഷം തിരിച്ചറിഞ്ഞതോടെ ആശുപത്രിയില്‍ ചികിത്സയിലുള്ളവർക്ക് മറുമരുന്ന് നല്‍കിത്തുടങ്ങിയിട്ടുണ്ടെന്നും ഇത് രോഗികളുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടുത്തിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. ഭക്ഷണത്തിലൂടെയാണ് പ്രധാനമായും ഓർഗാനോ ഫോസ്ഫറസ് വിഷം ശരീരത്തിലെത്തുക. അതുകൊണ്ട് […]