രാജകുമാരി: 301 കോളനിയില്‍ ചക്കക്കൊമ്ബൻ വീട് തകർത്തു. കോളനിയിലെ താമസക്കാരനായ ഐസക് വർഗീസിന്റെ കുടിലാണ് തകർത്തത്. ശനിയാഴ്ച രാത്രി എട്ടിനാണ് സംഭവം.കുടിലിന്റെ ഒരു ഭാഗം തകർത്ത ചക്കക്കൊമ്ബൻ പാത്രങ്ങളും വീട്ടുപകരണങ്ങളും നശിപ്പിച്ചു.ആന സമീപത്ത് എത്തിയതും വളർത്തുനായ്ക്കള്‍ ബഹളം വച്ചതിനെ തുടർന്ന് ഐസക്കും ഭാര്യ സാറാമ്മയും സമീപത്തെ മറ്റൊരു വീട്ടിലേക്ക് മാറിയതിനാല്‍ പരക്കേല്ക്കായെ രക്ഷപ്പെട്ടു. സമീപവാസികള്‍ ചേർന്ന് […]