ഇടതുപക്ഷത്തിന് പണം കൊടുക്കേണ്ട കാര്യമില്ല; ചെന്നിത്തല ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കിയതിനെതിരെ സുധാകരൻ
മുൻ പ്രതിപക്ഷ നേതാവും എം.എല്‍.എയുമായ രമേശ് ചെന്നിത്തല മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കിയതിനെതിരെ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ. സർക്കാറിന് സംഭാവന നല്‍കണമെന്ന് ഇവിടെയാരും പറഞ്ഞിട്ടില്ലെന്ന് സുധാകരൻ പറഞ്ഞു. ഇടതുപക്ഷത്തിന് പണം കൊടുക്കേണ്ട ആവശ്യമില്ല. സംഭാവന നല്കാൻ കോണ്‍ഗ്രസിന്റേതായ ഫോറങ്ങളുണ്ട്. അതിലൂടെ സംഭാവന നല്‍കുകയായിരുന്നു വേണ്ടതെന്നും സുധാകരൻ പറഞ്ഞു. നേരത്തെ രമേശ് ചെന്നിത്തല ഒരു മാസത്തെ ശമ്ബളമാണ് […]




