വിമാനസർവീസുകള് പ്രതിസന്ധിയിലാക്കുന്ന തരത്തില് പ്രതിഷേധിച്ച കാബിൻ ജീവനക്കാർക്കെതിരെ അന്ത്യശാസനവുമായി എയർഇന്ത്യ എക്സ്പ്രസ്. വ്യാഴാഴ്ച വൈകീട്ടോടെ ജോലിയില് പ്രവേശിക്കണമെന്ന് ജീവനക്കാരോട് കമ്ബനി അധികൃതർ ആവശ്യപ്പെട്ടു. നേരത്തെ, പ്രതിഷേധവുമായി ബന്ധപ്പെട്ട 30 കാബിൻ ക്രൂ അംഗങ്ങളെ എയർഇന്ത്യ എക്സ്പ്രസ് പിരിച്ചുവിട്ടിരുന്നു. പിന്നാലെയാണ് അന്ത്യശാസനം. പ്രതിസന്ധിയില് പരിഹാരം തേടി കേന്ദ്ര സർക്കാരും യോഗം വിളിച്ചിട്ടുണ്ട്. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് […]







