ഛത്തീസ്ഗഡിലെ ബല്റാംപൂര് ജില്ലയിലെ മിന്നല്‍ പ്രളയത്തില്‍ അണക്കെട്ടിന്റെ ഒരു ഭാഗം തകര്‍ന്നതിനെ തുടര്‍ന്ന് ഒഴുക്കില്‍പ്പെട്ട് നാല് പേര് മരിക്കുകയും മൂന്ന് പേരെ കാണാതാവുകയും ചെയ്തു. ഇന്നലെ രാത്രിയാണ് സംഭവം. മിന്നല്‍ പ്രളയം ജില്ലയില്‍ വന്‍തോതില്‍ നാശനഷ്ടങ്ങളുണ്ടാക്കിയതായി അധികൃതര്‍ അറിയിച്ചു. ഒരു കുടുംബത്തിലെ ഉറങ്ങിക്കിടന്ന രണ്ട് സ്ത്രീകള്‍ ഉള്‍പ്പടെ നാലുപേരാണ് മരിച്ചത്. മൂന്നുപേരെ കാണാതായി. ഇവര്‍ക്കായുള്ള തിരച്ചില്‍ […]