സാധാരണക്കാര്‍ക്ക് അറിയാത്ത ഒരു കാര്യമാണ് RO അല്ലെങ്കില്‍ റിവേഴ്സ് ഓസ്മോസിസ് എന്താണെന്ന്. റിവേഴ്സ് ഓസ്മോസിസ് എന്നത് വെള്ളത്തിൽ നിന്ന് അലിഞ്ഞുചേർന്ന ലായകങ്ങളെ വേർതിരിക്കുന്നതിന് പ്രാഥമികമായി ഉപയോഗിക്കുന്ന ഒരു മെംബ്രൻ ചികിത്സാ പ്രക്രിയയാണ്. അതുപോലെ ഡയാലിസിസിന് ഉപയോഗിക്കുന്നത് ഏറ്റവും ശുദ്ധമായ ജലം ആണെന്നും പൊതുവെ എല്ലാവര്ക്കും അറിയുന്ന കാര്യമല്ല.ഡയാലിസിസിന് ഉപയോഗിക്കുന്ന ജലം ഏറ്റവും ശുദ്ധവും മിനറല്‍സ് കുറഞ്ഞതുമായ […]
ജമ്മു കശ്മീരില്‍ പ്രായപൂർത്തിയാകാത്ത കുട്ടികളെയും യുവതികളെയും ഉപദ്രവിച്ച ഇമാമിന് ജീവപര്യന്തം ശിക്ഷയും പിഴയും വിധിച്ച് കോടതി.സോപോർ സ്വദേശിയായ ഇജാസ് ഷെയ്ഖിനെ ആണ് കോടതി ശിക്ഷിച്ചത്. 10 വർഷം നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് ഇയാള്‍ക്ക് കോടതി ശിക്ഷ വിധിച്ചത്. ജീവപര്യന്തത്തിന് പുറമേ ഇയാള്‍ക്ക് പിഴയും ശിക്ഷവിധിച്ചിട്ടുണ്ട്. 50,000 രൂപയാണ് പിഴ. 50,000 രൂപ വച്ച് എല്ലാ ഇരകള്‍ക്കും […]
രാജ്യത്തെ ബിസിനസ് ഭീമനായ ഗൗതം അദാനി വിദ്യാഭ്യാസ മേഖലയിലേക്കും കൈവയ്ക്കുന്നു. മലയാളിയായ സണ്ണി വർക്കി നേതൃത്വം നല്കുന്ന ജെംസ് എഡ്യൂക്കേഷനുമായി ചേർന്നാണ് അദാനി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ സ്കൂളുകളുടെ ശൃംഖല വരുന്നത്.വിഴിഞ്ഞം തുറമുഖവും തിരുവനന്തപുരം വിമാനത്താവളവും അദാനിയുടേതായതിനാല് തിരുവനന്തപുരത്ത് ലോകോത്തര സൗകര്യങ്ങളോടെ അദാനിയുടെ സ്കൂള്‍ വരുമെന്ന് ഉറപ്പായിട്ടുണ്ട്.കേരളത്തില്‍ എല്ലാ ജില്ലകളിലും അദാനി സ്കൂളുകള്‍ വരുമെന്നാണ് അറിയുന്നത്. ഇതിന് […]
ന്യൂഡൽഹി: ഗ്യാനേഷ് കുമാർ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു. തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ ആസ്ഥാനത്തെത്തിയാണ് ഗ്യാനേഷ് ചുമതലയേറ്റത്. രാജീവ് കുമാരാണ് സ്ഥാനമൊഴിഞ്ഞ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ.18 വയസ്സ് പൂർത്തിയായ എല്ലാവരും തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളുടെ ഭാഗമാകണമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറായി സ്ഥാനമേറ്റ ഗ്യാനേഷ് കുമാർ പ്രതികരിച്ചു. ഭരണഘടന, തിരഞ്ഞെടുപ്പ് നിയമങ്ങൾ, ചട്ടങ്ങൾ, നിർദ്ദേശങ്ങൾ എന്നിവയ്ക്ക് അനുസൃതമായി, കമ്മീഷൻ അന്നും ഇന്നും […]
എസ്എന്‍ഡിപിയുടെ പൂത്തോട്ട ശ്രീനാരായണ വല്ലഭ ക്ഷേത്രത്തില്‍ ഉത്സവ എഴുന്നള്ളിപ്പിന് ഇനി ആനയ്ക്ക് പകരം ഭഗവാനെ എഴുന്നള്ളിക്കുന്നത് രഥത്തിൽ. ശ്രീനാരായണ ഗുരുദേവന് പ്രതിഷ്ഠാകര്‍മം നടത്തിയ പൂത്തോട്ട ശ്രീനാരായണ വല്ലഭ ക്ഷേത്രത്തിലാണ് ഉത്സവത്തിന് ഇനി ആനയെഴുന്നള്ളിപ്പ് വേണ്ടെന്നുള്ള തീരുമാനം. അതോടൊപ്പം കരിമരുന്ന് പ്രയോഗവും ഉണ്ടാകില്ല. ഉത്സവങ്ങളില്‍ ആന ഇടഞ്ഞും വെടിക്കെട്ടിലുമൊക്കെയായി മനുഷ്യ ജീവന് പൊലിയുന്നത് ഒഴിവാക്കുന്നതിനും കൂടിയാണ് ഈ […]
ചാലക്കുടി അതിരപ്പിള്ളിയില്‍ മസ്തകത്തില്‍ മുറിവേറ്റ ആനയെ മയക്കുവെടിവെച്ചു. ഒപ്പമുണ്ടായിരുന്ന മറ്റൊരു ആനയെ കുങ്കിയാനകളെ ഉപയോഗിച്ച് തുരത്തിയ ശേഷമാണ് വെടിവെച്ചത്. ആനയുടെ ആരോഗ്യത്തില്‍ ആശങ്ക ഉള്ളത് കൊണ്ടാണ് പെട്ടെന്ന് തന്നെ മയക്കുവെടി വെച്ചത്. ഇനി കുങ്കിയാനകളുടെ സഹായത്തോടെ കൊമ്പനെ ലോറിയില്‍ കയറ്റി കോടനാടുള്ള ആനക്കൂട്ടിലേക്ക് കൊണ്ടുപോകും. അവിടെയെത്തിച്ച ശേഷം കൊമ്പന് ആവശ്യമായ ചികിത്സ നല്‍കും. വെറ്റിലപ്പാറയ്ക്ക് സമീപം […]
ഭരണഘടന ഭേദഗതി ചെയ്യണമെന്നും ഇന്ത്യ എന്നതിന് പകരം ‘ഭാരതം’ അല്ലെങ്കിൽ ‘ഹിന്ദുസ്ഥാൻ’ എന്ന് മാറ്റാൻ സർക്കാരിന് നിർദ്ദേശം നൽകണമെന്നും ആവശ്യപ്പെട്ടുള്ള ഹർജിയിൽ നിലപാട് അറിയിക്കാൻ കേന്ദ്ര സർക്കാർ അഭിഭാഷകന് കൂടുതൽ സമയം അനുവദിച്ച് ഡൽഹി ഹൈക്കോടതി. ഫെബ്രുവരി 4-ന് ജസ്റ്റിസ് സച്ചിൻ ദത്തയുടെ മുമ്പാകെ വാദത്തിനെത്തിയ ഹർജി മാർച്ച് 12-ന് കൂടുതൽ വാദം കേൾക്കുന്നതിനായി കോടതി […]
പലപ്പോഴും ഇസ്രായേൽ ഹമാസ് യുദ്ധത്തെ കുറിച് നമ്മൾ കേൾക്കാറുണ്ട് പറയാറുമുണ്ട്. അമ്മയെ തല്ലിയാലും രണ്ടുണ്ട് പക്ഷം എന്ന് പറയുന്നത് പോലെ ,ഇതിലും രണ്ടുവിഭാഗത്തിലുമായി രണ്ടുപക്ഷം പറയുന്നവരുമുണ്ട്. ചിലപ്പോൾ തോന്നും ഇസ്രായേൽ ആൺ ശരിയെന്ന് ചിലപ്പോൾ അതുമാറി ഹമാസാണ് ശരിയെന്ന് തോന്നും. ഇത്തരം വാർത്തകൾ ഒക്കെ പാഞ്ഞു വെയ്ക്കുമ്പോൾ മിക്കപ്പോഴും ഒരു സങ്കടം ഉള്ളിൽ തോന്നാറുണ്ട്. അത്തരത്തിൽ […]
പത്തനംതിട്ട: മടത്തുംമൂഴിയിലെ സിഐടിയു പ്രവർത്തകൻ്റേത് രാഷ്ട്രീയ കൊലപാതകമെന്ന് ആവർത്തിച്ച് സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി. മൃഗീയമായ കൊലപാതകമാണ് പ്രതികൾ നടത്തിയത് എന്ന് ജില്ലാ സെക്രട്ടറി രാജു എബ്രഹാം. പ്രതികൾക്കെതിരെ സിപിഐഎം ലോക്കൽ കമ്മിറ്റിക്ക് നേരത്തെ സമരം വരെ ചെയ്യേണ്ടി വന്നിട്ടുണ്ട്. നിഖിലേഷിന് സിപിഐഎമ്മുമായോ സിഐടിയുമായോ ഒരു ബന്ധവുമില്ലെന്നും രാജു എബ്രഹാം പറഞ്ഞു.സംഭവത്തിൽ ബിജെപി കൈകഴുകാൻ ശ്രമിക്കുകയാണ്. […]
Sark Live offers a wide-ranging global portfolio, from native content (Malayalam) to daily national, international, and business news, tracks market movements and detailed coverage of significant events, and much more.