ഇ20 പെട്രോൾ; മൈലേജിനെക്കുറിച്ചും വാഹനത്തിന്റെ മോശം പെർഫോമൻസിനെക്കുറിച്ചും പരാതികൾ
2025 ഏപ്രിലിൽ ഇന്ത്യയിലുടനീളം ഇ20 പെട്രോൾ നിർബന്ധമാക്കിയതിനുശേഷം, മൈലേജിനെക്കുറിച്ചും വാഹനത്തിന്റെ മോശം പെർഫോമൻസിനെക്കുറിച്ചുമുള്ള പരാതികൾ നാൾക്കുനാൾ വർധിക്കുകയാണ്. 20 ശതമാനം എഥനോൾ അടങ്ങിയ ഇ20 പെട്രോൾ മൈലേജ് കുറയ്ക്കുക മാത്രമല്ല, വാഹനത്തിന് ഇടക്കിടെ പണി തരുന്നുണ്ടെന്നും പറയുകയാണ് ‘ലോക്കൽ സർക്കിൾസ്’ നടത്തിയ പുതിയ സർവേ ഫലം. 2025 ഏപ്രിൽ 1 മുതൽ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും […]







