സീപോർട്ട്–എയർപോർട്ട് റോഡിന്റെ രണ്ടാം ഘട്ട നിർമാണത്തിനു ഭൂവുടമകൾ കൈപ്പറ്റിയ അധികത്തുക തിരിച്ചു പിടിക്കാൻ നോട്ടിസ്
സീപോർട്ട്–എയർപോർട്ട് റോഡിന്റെ രണ്ടാം ഘട്ട നിർമാണത്തിനു സ്ഥലം വിട്ടു നൽകിയ ഭൂവുടമകൾ അധികം തുക കൈപ്പറ്റിയെന്ന് സ്പെഷൽ തഹസിൽദാരുടെ ആരോപണം .അധികമായി കൈപ്പറ്റിയ തുക തിരിച്ചടക്കണമെന്നു കാണിച്ചു ഭൂവുടമകൾക്കു നോട്ടിസ് നൽകി. 22 പേർക്കാണ് നോട്ടിസ് ലഭിച്ചത്. അധികമായി കൈപ്പറ്റിയ തുക ഒരുമാസത്തിനകം തിരിച്ചടച്ചില്ലെങ്കിൽ റവന്യു റിക്കവറി നടപടികൾ സ്വീകരിക്കുമെന്നും നോട്ടിസിൽ വ്യക്തമാക്കിയിട്ടുണ്ട്. നോട്ടിസിനെതിരെ ഹൈക്കോടതിയെ […]







