മതപരിവര്‍ത്തനം നടത്താൻ ശ്രമിച്ചതായി ആരോപിച്ച് മലയാളി വൈദികരെ ബജ്റംഗദൾ പ്രവർത്തകർ വീണ്ടും ആക്രമിച്ചു. ഒഡിഷയിലെ ജലേശ്വറിലാണ് ആക്രമണം നടന്നത്. ബാലസോര്‍ രൂപതയുടെ കീഴിലുള്ള വൈദികരായ ഫാ. ലിജോ നിരപ്പേല്‍, ജോഡാ പാരിഷിലെ ഫാ. വി ജോജോ എന്നിവരെയാണ് സംഘം മർദിച്ചത്. കൂട്ടത്തിൽ ഉണ്ടായിരുന്ന കന്യാസ്ത്രീകള്‍ക്കു നേരെയും അതിക്രമമുണ്ടായെന്നാണ് പുറത്തു വരുന്ന വിവരം. വൈദികരും കന്യാസ്ത്രീകളും അടങ്ങിയ […]







