പാകിസ്ഥാന്റെ ആദ്യത്തെ പ്രതിരോധ സേനാ മേധാവിയായി അസിം മുനീറിനെ നിയമിക്കുന്നതിന്റെ വിജ്ഞാപനം പുറത്തിറങ്ങാനിരിക്കെ രാജ്യം വിട്ട് പോയിരിക്കുകയാണ് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. വിജ്ഞാപനത്തില് ഒപ്പിടുന്നത് ഒഴിവാക്കാനാണ് പ്രധാനമന്ത്രി രാജ്യം വിട്ടതെന്നാണ് റിപ്പോര്ട്ട്. രാജ്യത്തു നിന്ന് മാറിനില്ക്കുന്നതോടെ ഉത്തരവിൽ ഒപ്പിട്ടുവെന്ന ഉത്തരവാദത്തില് നിന്ന് രക്ഷപ്പെടാന് ഷെഹ്ബാസ് ഷെരീഫിന് കഴിയുമെന്ന് നാഷ്നല് സെക്യൂരിറ്റി അഡൈ്വസറി ബോര്ഡ് മുന് മെംബറായ […]






