ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട നഗരത്തിൽ, രാജ്യത്തിൻറെ സാമ്പത്തിക തലസ്ഥാനം എന്ന് പറയാവുന്ന മുംബൈയിൽ നടത്തിയ ഭീകരാക്രമണത്തിന് ഇന്ന് പതിനേഴ് വർഷം പൂർത്തിയാവുകയാണ്. ഭീകര സംഘടനയായ ലഷ്കർ ഇ ത്വയ്ബയുടെ 10 തീവ്രവാദികൾ ചേർന്ന് മൂന്ന് ദിവസത്തോളം മുംബൈയെയും രാജ്യത്തെയും വിറപ്പിച്ചിരുന്നു. മുംബൈയിലെ തിരക്കേറിയ 12 സ്ഥലങ്ങളെ ആയിരുന്നു ഭീകരർ ലക്ഷ്യം വെച്ചത്. ഛത്രപതി ശിവജി ടെർമിനസ്, […]






