അമേരിക്കയില്‍ തണുത്തുറഞ്ഞ തടാകത്തിനു മുകളിലൂടെ നടക്കാന്‍ പോയ മൂന്ന് ഇന്ത്യക്കാര്‍ മുങ്ങിമരിച്ചു
അമേരിക്കയില്‍ അതിശൈത്യത്തില്‍ തണുത്തുറഞ്ഞ തടാകത്തിനു മുകളില്‍ നടക്കാന്‍ പോയ മൂന്ന് ഇന്ത്യക്കാര്‍ മുങ്ങിമരിച്ചു. അരിസോണയിലാണ് അപകടമുണ്ടായത്. കൊകോനിനോ കൗണ്ടിയില്‍ ക്രിസ്മസ് പിറ്റേന്ന് വൈകിട്ട് 3.35നാണ് സംഭവം. തണുത്തുറഞ്ഞ വുഡ്സ് കാന്യോണ് തടാകത്തിനു മുകളിലൂടെ നടക്കുന്നതിനിടെ ഐസ് ഉടഞ്ഞ് ഇവര്‍ വെള്ളത്തില്‍ പതിക്കുകയായിരുന്നു. മുദ്ദന നാരായണ റാവു (49), ഗോകുല്‍ മെദിസേതി, ഹരിത മുദ്ദന എന്നിവരാണ് മരണപ്പെട്ടത്. […]