വിയറ്റ്നാമിൻറെ ഗോൾവല നിറച്ച് നെതര്‍ലൻഡ്സ് വനിതാ ഫുട്ബോള്‍ ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ കടന്നു. എതിരില്ലാത്ത ഏഴു ഗോളുകള്‍ക്കായിരുന്നു നെതര്‍ലൻഡ്സിന്റെ ജയം. മൂന്നു മത്സരങ്ങളില്‍ നിന്ന് രണ്ടു ജയവും ഒരു സമനിലയുമടക്കം ഏഴു പോയിന്റുമായി ഗ്രൂപ്പ് ജേതാക്കളായാണ് നെതര്‍ലൻഡ്സ് നോക്കൗട്ടില്‍ പ്രവേശിക്കുന്നത്. ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായി നിലവിലെ ജേതാക്കളായ അമേരിക്കയും പ്രീക്വാര്‍ട്ടറില്‍ എത്തിയിട്ടുണ്ട്. അവസാന മത്സരത്തില്‍ അമേരിക്കയെ പോര്‍ചുഗല്‍ […]