സിനിമാ അസോസിയേറ്റ് ഡയറക്ടര്‍ ദീപു ബാലകൃഷ്ണന് ക്ഷേത്രക്കുളത്തില്‍ മുങ്ങിമരിച്ചു
സിനിമാ അസോസിയേറ്റ് ഡയറക്ടറായിരുന്ന ദീപു ബാലകൃഷ്ണന് മുങ്ങിമരിച്ചു. ഇരിങ്ങാലക്കുട കൂടല്‍മാണിക്യം തെക്കേ ക്ഷേത്രക്കുളത്തിലാണ് ദീപു മുങ്ങിമരിച്ചത്. കുളിക്കാനിറങ്ങിയപ്പോള്‍ മരിച്ചതാണെന്ന് കരുതുന്നു. രാവിലെ അഞ്ച് മണിയോടെ വീട്ടില്‍നിന്ന് ക്ഷേത്രക്കുളത്തിലേക്ക് പോവുകയാണെന്ന് പറഞ്ഞ് ഇറങ്ങിയതായിരുന്നു ദീപു. മടങ്ങി വരാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ചെരിപ്പും വസ്ത്രങ്ങളും തെക്കേ കുളത്തിന്റെ പരിസരത്ത് കണ്ടെത്തുകയായിരുന്നു. ഫയര്‍ ഫോഴ്സ് നടത്തിയ തെരച്ചിലിലാണ് മൃതദേഹം […]




