നേപ്പാളില്‍ തകര്‍ന്നു വീണ വിമാനത്തിലെ യാത്രക്കാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. മുസ്തങ് ജില്ലയിലെ കോവാങ്ങിലാണ് വിമാനം തകര്‍ന്നു വീണത്. വിമാനം തകര്‍ന്നുവീണ പ്രദേശം കണ്ടെത്തിയെങ്കിലും രക്ഷാപ്രവര്‍ത്തകര്‍ക്ക് അവിടേക്ക് എത്താന്‍ കഴിഞ്ഞിരുന്നില്ല. കണ്ടെത്തിയ മൃതദേഹങ്ങള്‍ പലതും തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയിലാണെന്നാണ് റിപ്പോര്‍ട്ട്. ജീവനക്കാരുള്‍പ്പെടെ 22 പേരുമായാണ് താര എയറിന്റെ വിമാനം തകര്‍ന്നു വീണത്. യാത്രക്കാരില്‍ നാലു പേര് ഇന്ത്യക്കാരാണ്. […]