ജനകീയ പ്രക്ഷോഭങ്ങളെ തുടര്‍ന്ന് നാടുവിട്ട പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഗോതബായ രജപക്സെ രാജിവെച്ചു. പ്രസിഡന്റ് സ്ഥാനം രാജിവെയ്ക്കുമെന്ന് ഇ-മെയില്‍ വഴി സന്ദേശമയച്ചു. രാജിക്കത്ത് ലഭിച്ചതായി ശ്രീലങ്കന്‍ പാര്‍ലിമെന്റ് സ്പീക്കര്‍ യപ അബയ് വര്‍ധന വ്യക്തമാക്കി. അതേസമയം ഇ-മെയില്‍ വഴിയുള്ള രാജിയുടെ നിയമസാധുത പരിശോധിച്ചതിന് ശേഷം മാത്രമേ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുകയുള്ളു. കത്തിന്റെ നിയമസാധുത പരിശോധിക്കാനായി ശ്രീലങ്കന്‍ […]