മാര്‍ക്സിസ്റ്റ് ചിന്തകനും അമേരിക്കന്‍ സാഹിത്യവിമര്‍ശകനുമായ ഫ്രെഡറിക് ജെയിംസണ് അന്തരിച്ചു
ചിന്തകനും സൈദ്ധാന്തികനും അമേരിക്കന്‍ സാഹിത്യവിമര്‍ശകനുമായ ഫ്രെഡറിക് ജെയിംസണ് (90) അന്തരിച്ചു. ഒഹായോവിലെ ക്ലീവ്ലന്ഡില് 1934-ലാണ് ഫ്രെഡറിക് ജെയിംസണിന്റെ ജനനം. 1959-ല്‍ യേല്‍ സര്‍വകലാശാലയില്‍ നിന്നും ഡോക്ടറേറ്റ് നേടി. മാര്‍ക്സിസ്റ്റ് സാഹിത്യ സിദ്ധാന്തത്തെ പുതിയ കാലത്തിന്റെ യാഥാര്‍ഥ്യങ്ങളുമായി ബന്ധിപ്പിച്ച് വിലയിരുത്തിയ സൈദ്ധാന്തികരില്‍ ശ്രദ്ധേയനാണ്. ‘ദ പൊളിറ്റിക്കല്‍ അണ്‍കോണ്‍ഷ്യസ്’ എന്ന പുസ്തകത്തിലൂടെ മാര്‍ക്സിസ്റ്റ് രീതിശാസ്ത്രത്തെ ആഴത്തില്‍ സ്ഥാപിച്ചെടുത്തു. നരേറ്റിവ് […]







