കോട്ടയത്തു നിന്ന് ബംഗളൂരുവിലേക്ക് പോയ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് മറിഞ്ഞു; പത്തിലേറെ പേര്‍ക്ക് പരിക്ക്
കോട്ടയത്തു നിന്ന് ബംഗളൂരുവിലേക്ക് പോയ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് മറിഞ്ഞ് അപകടം. മൈസൂരു, നഞ്ചംകോട് ടോള്‍ ബൂത്തിന് സമീപമാണ് അപകടമുണ്ടായത്. ഡിവൈഡറില്‍ കയറി നിയന്ത്രണം വിട്ട ബസ് മറിയുകയായിരുന്നു. സംഭവത്തില്‍ പത്തിലേറെ യാത്രക്കാര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ബസിലെ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും പരിക്കേറ്റിട്ടുണ്ട്. അപകടത്തെത്തുടര്‍ന്ന് ബത്തേരി ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ സ്ഥലത്തേക്ക് തിരിച്ചു. Content […]