താജ്മഹലിലെ അടച്ചിട്ട 20 മുറികൾ തുറക്കണമെന്നാവശ്യപ്പെട്ട് പൊതുതാല്പര്യ ഹർജി സമർപ്പിച്ച ബിജെപി നേതാവിന് അലഹബാദ് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. പൊതുതാല്പര്യഹർജികളെ ഇത്തരത്തിൽ അപഹാസ്യമാക്കരുതെന്ന് കോടതി വിമർശിച്ചു. “നാളെ നിങ്ങൾ ജഡ്ജിമാരുടെ ചേംബറുകളിൽ പോകണമെന്നാവശ്യപ്പെട്ട് ഹർജിയുമായി വരുമല്ലോ? പൊതുതാല്പര്യ ഹർജി എന്ന സംവിധാനത്തെ പരിഹാസ്യമാക്കരുത്.” കോടതി പറഞ്ഞു. അലഹബാദ് ഹൈക്കോടതിയുടെ ലക്നൗ ബെഞ്ചിലാണ് ബിജെപിയുടെ ഉത്തർപ്രദേശിലെ യൂത്ത് മീഡിയ […]












