അരവിന്ദ് കെജ്രിവാളിനെതിരെ വർഗീയ പോസ്റ്റ്; ബിജെപി വക്താവ് തേജീന്ദർ പാൽ ബഗ്ഗയെ ഡൽഹിയിലെത്തി അറസ്റ്റ് ചെയ്ത് പഞ്ചാബ് പൊലീസ്
അരവിന്ദ് കെജ്രിവാളിനെതിരെ വർഗീയച്ചുവയുള്ള ട്വീറ്റ് ചെയ്ത ബിജെപി വക്താവും യുവമോർച്ച ദേശീയ സെക്രട്ടറിയുമായ തേജീന്ദർ പാൽ ബഗ്ഗ അറസ്റ്റിൽ. ഇന്നു പുലർച്ചെ വെസ്റ്റ് ഡൽഹിയിലെ വസതിയിലെത്തിയാണ് ബഗ്ഗയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കശ്മീർ ഫയൽസ് സിനിമയെക്കുറിച്ചുള്ള കെജരിവാളിന്റെ നിലപാടുകൾക്കെതിരെ ബഗ്ഗ പ്രസിദ്ധീകരിച്ച ട്വീറ്റിന്റെ പേരിൽ ഇയാൾക്കെതിരെ ഒരുമാസം മുൻപ് രജിസ്റ്റർ ചെയ്ത എഫ്ഐആറിലാണ് നടപടി. പുലർച്ചെ അഞ്ചുമണിയോടെ […]









