ആലപ്പുഴയിലെ നന്ദുവിന്റെ മരണം; മാരകായുധങ്ങളുമായി വീട്ടിലെത്തി ഭീഷണിപ്പെടുത്തിയ 8 പേര്‍ക്കെതിരെ കേസ്.
ആലപ്പുഴ പുന്നപ്രയിലെ നന്ദുവിന്റെ മരണത്തില്‍ എട്ടുപേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. മാരകായുധങ്ങളുമായി വീട്ടിലെത്തി ഭീഷണിപ്പെടുത്തിയ നിധിന് തോമസ്, സുമേഷ്, വിഷ്ണു പ്രസാദ്, ഇക്രു, സജീവന്, റോബിന്, മുന്ന, ഫൈസല്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. അടിപിടിയുമായി ബന്ധപ്പെട്ട് രണ്ട് കേസുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. നന്ദുവിന്റെ സഹോദരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. യുവാക്കള്‍ തമ്മിലുള്ള അടിപിടിക്ക് ശേഷമായിരുന്നു യുവാവിനെ ട്രെയിന്‍ […]