ഭീകരവാദത്തിനുള്ള ധനസഹായം തടയുന്നതിനായി ഇന്ത്യ-ഇറ്റലി സംയുക്ത നീക്കം; പ്രഖ്യാപിച്ച് മോദിയും മെലോനിയും
ജി-20 ഉച്ചകോടിയില് പങ്കെടുക്കാന് ദക്ഷിണാഫ്രിക്കയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഇറ്റാലിയന് പ്രധാനമന്ത്രി ജോര്ജിയ മെലോണിയുമായി കൂടിക്കാഴ്ച നടത്തി. വ്യാപാരം, പ്രതിരോധം, സുരക്ഷ തുടങ്ങിയ മേഖലകളില് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുമെന്ന് ഇരുനേതാക്കളും പ്രതികരിച്ചു. ഭീകരവാദത്തിനുള്ള ധനസഹായം തടയുന്നതിനുള്ള ഇന്ത്യ-ഇറ്റലി സംയുക്ത സംരംഭം ഇരു നേതാക്കളും അംഗീകരിക്കുകയും ചെയ്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല് കരുത്താര്ജിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി […]











