തിരുവനന്തപുരം : ആർ.എം.പി നേതാവ് കെ.എസ്. ഹരിഹരന്റെ വീട് ആക്രമിച്ചതില്‍ ഒന്നാം പ്രതി സി.പി.എം കോഴിക്കോട് ജില്ല സെക്രട്ടറിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ‘മാപ്പ് പറയലില്‍ തീരില്ല’ എന്ന സി.പി.എം ജില്ലാസെക്രട്ടറിയുടെ പ്രസ്താവന അക്രമത്തിനുള്ള ആഹ്വാനമായിരുന്നു. തെങ്ങിൻ പൂക്കുല പോലെ ടി.പി ചന്ദ്രശേഖരന്റെ തലച്ചോറ് ചിതറിക്കുമെന്ന് പറയുകയും പിന്നീട് ക്രൂരമായി കൊലപ്പെടുത്തുകയും ചെയ്ത പാർട്ടിയാണ് […]












