എറണാകുളം എച്ച്എംടിയ്ക്ക് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി. കുവൈറ്റിൽ നിന്ന് നാടുകടത്തിയ ബംഗാൾ സ്വദേശിയായ സൂരജ് ലാമയുടേതാണോ മൃതദേഹം എന്നാണ് സംശയം. ലാമയുടെ മകൻ ഉടൻ എത്തും. ചതുപ്പിലെ വെള്ളത്തിൽ പൊങ്ങി കിടക്കുന്ന നിലയിലായിരുന്നു മൃതദേഹമെന്ന് സ്പെഷ്യൽ ടാസ്ക് ഫോഴ്സ് അംഗങ്ങൾ പറഞ്ഞു. രണ്ട് മാസം പഴക്കമുള്ള മൃതദേഹമാണ് കണ്ടെത്തിയത്. പൊലീസിന്റെ പരിശോധനയിലാണ് ശരീരാവശിഷ്ടം കണ്ടെത്തിയത്. […]











