നിലമ്പൂരില് 20ഓളം ആളുകളെ കടിച്ച തെരുവ് നായ ചത്തു. കഴിഞ്ഞ ദിവസം ഇആര്എഫ് ടീം പിടികൂടിയ നായ മൃഗസംരക്ഷണ വകുപ്പിന്റെ സംരക്ഷണത്തിലായിരിക്കെ ഇന്നലെ ഉച്ചയോടെയാണ് ചത്തത്. നായ ചത്തതോടെ പേ വിഷബാധയുണ്ടെന്ന സംശയം ബലപ്പെട്ടിരിക്കുകയാണ്. നായയ്ക്ക് പേ വിഷബാധയുണ്ടായിരുന്നോ എന്ന് പോസ്റ്റ് മോട്ടത്തിന് ശേഷമേ സ്ഥിരീകരിക്കാനാകൂയെന്ന് വെറ്റിറിനറി സര്ജന് ഡോ. ഷൗക്കത്തലി പറഞ്ഞു. ഇതേ നായ […]











