കുപ്രസിദ്ധ ഗുണ്ടയെ കൊന്ന് ”കേടായ പന്നിമാംസം” എന്ന പേരിൽ പായയിൽ പൊതിഞ്ഞ്, റോഡരികിൽ തള്ളി. ഇന്നലെയാണ് മേലുകാവ് എരുമാപ്ര പാറശ്ശേരിയിൽ സാജൻ സാമുവലിന്റെ (47) മൃതദേഹം മൂലമറ്റം കെ.എസ്.ഇ.ബി കോളനിക്ക് സമീപം തേക്കിൻകൂപ്പിലെ കുറ്റിക്കാട്ടിൽ നിന്ന് കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ടുദിവസത്തിലേറെ പഴക്കമുണ്ടെന്നാണ് അനുമാനം. കഴിഞ്ഞ ദിവസമാണ് സാജൻ സാമുവലിനെ കാണാനില്ലെന്ന് പറഞ്ഞ് ‘അമ്മ മേലുകാവ് പൊലീസ് […]